അഞ്ചൽ: നിയന്ത്രണം വിട്ട ചരക്ക് വാഹനം റോഡരികിലെ വീട്ടിന് മുകളിലേക്ക് മറിഞ്ഞു. പൊടിയാട്ടുവിളക്ക് സമീപം പുന്നക്കാട്ട് ഇന്നലെ രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്. അനിത ഭവനിൽ രാധാകൃഷ്ണണപിള്ളയുടെ വീടിന് മുകളിലേക്കാണ് വാഹനം വീണത്. കോക്കാട് ഭാഗത്തു നിന്നും വന്ന ചരക്ക് വാഹനം നിയന്ത്രണംതെറ്റി മറിയുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ആർക്കും പരിക്കില്ല. വീടിന് ചെറിയ രീതിയിൽ കേടുപാട് പറ്റി. റിക്കവറി വാഹനം എത്തിച്ച് മറിഞ്ഞ വാഹനം കൊണ്ടുപോയി.