citu
ഷോപ്സ്സ് ആൻഡ് കൊമേഴ്സ്യൽ എംപ്ലോയിസ് യൂണിയൻ ഏരിയാസമ്മേളനം മുരളി മടന്തകോട് ഉദ്ഘാടനം ചെയ്യുന്നു.

ഓയൂർ: ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എംപ്ലോയീസ് യൂണിയൻ സി.ഐ.ടി.യു ചടയമംഗലം ഏരിയാ സമ്മേളനം ഓയൂരിൽ നടന്നു. സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി മുരളി മടന്തകോട് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കെ. ജയൻ അദ്ധ്യക്ഷത വഹിച്ചു. രക്തസാക്ഷി പ്രമേയം വി. ഹരികുമാറും അനുശോചനപ്രമേയം ഷൈലയും അവതരിപ്പിച്ചു. സെക്രട്ടറി എം.എം. സലിം റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് എഴുകോൺ സന്തോഷ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സജി, ജില്ലാ സെക്രട്ടറി ആനന്ദൻ, ഷാജി, ബിജു, സി.ഐ.ടി.യു ഏരിയാ പ്രസിഡന്റ് പി. ആനന്ദൻ, സെക്രട്ടറി പി.കെ. ബാലചന്ദ്രൻ, ഡി. തങ്കപ്പൻ, ടി. ഗിരിജാകുമാരി , സി.പി.എം ഏരിയാ സെക്രട്ടറി പത്മകുമാർ,​ സംഘാടക സമിതി ചെയർമാൻ സുനിൽ സക്കറിയ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എം. സലിം (പ്രസിഡന്റ് ), രാജേഷ് (വൈസ് പ്രസിഡന്റ്), കെ. ജയൻ (സെക്രട്ടറി), ഹരികുമാർ (ജോ. സെക്രട്ടറി), ഷൈല (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.