കൊട്ടാരക്കര: സ്വകാര്യ ബസിൽ യാത്ര ചെയ്ത വീട്ടമ്മയുടെ രണ്ടേമുക്കാൽ പവന്റെ താലിമാല അപഹരിച്ചു. കോട്ടാത്തല മൂഴിക്കോട് ശ്രീഭവനിൽ ശാന്തയുടെ മാലയാണ് അപഹരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ കൊട്ടാരക്കര ചന്തമുക്കിൽ നിന്നും പുത്തൂർ റൂട്ടിൽ ഓടുന്ന ബസിൽ യാത്ര ചെയ്യവെയാണ് മാല നഷ്ടപ്പെട്ടത്. വെണ്ടാർ എറണാകുളം ജംഗ്ഷനിൽ ഇറങ്ങിയപ്പോഴാണ് കഴുത്തിൽ മാല ഇല്ലെന്ന് വ്യക്തമായത്. അവണൂരിനും പത്തടിയ്ക്കും ഇടയിൽവച്ച് കഴുത്തിൽ എന്തോ തടയുന്നപോലെ തോന്നിയിരുന്നതായി ശാന്ത പറഞ്ഞു. കൊട്ടാരക്കര പൊലീസ് കേസെടുത്തു.