
കൊട്ടാരക്കര: കൊട്ടാരക്കര താലൂക്ക് ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ റിപ്പബ്ളിക് ദിനാഘോഷം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംഘടിപ്പിക്കാൻ തീരുമാനിച്ചു. 25ന് വൈകിട്ട് സിവിൽ സ്റ്റേഷൻ അങ്കണത്തിൽ നിന്ന് പുലമൺ ജംഗ്ഷൻ വരെ വിളംബരജാഥ. 26ന് രാവിലെ 8.30ന് പതാക ഉയർത്തൽ, പൊലീസ്, എൻ.സി.സി, സ്കൗട്ട് ആൻഡ് ഗൈഡ്, എക്സൈസ്, അഗ്നിശമന സേന എന്നിവയുടെ സല്യൂട്ട് സ്വീകരിക്കൽ, വീരമൃത്യുവരിച്ച ജവാൻമാരുടെ ആശ്രിതരെ ആദരിക്കൽ എന്നിവ സംഘടിപ്പിക്കും. ആലോചനാ യോഗത്തിൽ തഹസിൽദാർ പി.ശുഭൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ എ.ഷാജു, ജനറൽ കൺവീനർ പ്രശാന്ത് കാവുവിള, വിവിധ സബ് കമ്മിറ്റി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.