കൊട്ടാരക്കര: എൻ.സി.പി പവിത്രേശ്വരം മണ്ഡലം കമ്മിറ്റി രൂപീകരണ യോഗം സംസ്ഥാന സെക്രട്ടറി വിശാലാക്ഷി ഉദ്ഘാടനം ചെയ്തു. കുന്നത്തൂർ മണ്ഡലം പ്രസി‌ഡന്റ് സന്തോഷ് മാറനാട് അദ്ധ്യക്ഷത വഹിച്ചു. ഇ. തൃദീപ്, സജി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ഡി.കെ. രാധാകൃഷ്ണൻ (പ്രസി.), രാജു, സെന്തിൽ കുമാർ (വൈ.പ്രസി.), ഇ. സജീവ്, അഖിലേഷ്, സുരേഷ് ബാബു (ജനറൽ സെക്രട്ടറിമാർ), ഓമനക്കുട്ടൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.