 
കുന്നിക്കോട് : കൊല്ലം ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയ കാമധേനു പദ്ധതി പ്രകാരം തലവൂരിൽ പശുവിനെയും കിടാവിനെയും കൈമാറി. കൊവിഡ് ബാധിച്ച് മരണപ്പെട്ട നടത്തേരി വാർഡിലെ ഗോപിനാഥൻ ഉണ്ണിത്താന്റെ ആശ്രിതർക്കാണ് ജില്ലാ പഞ്ചായത്തംഗം അനന്തു പിള്ള പശുവിനെയും കിടാവിനെയും കൈമാറിയത്. തലവൂർ ഗ്രാമ പഞ്ചായത്തംഗം ഷാജി കെ.ജി വിതരണച്ചടങ്ങിൽ പങ്കെടുത്തു.