 
പത്തനാപുരം : ബി.ജെ.പി പത്തനാപുരം മണ്ഡലത്തിന്റെ പുതിയ കമ്മിറ്റിയുടെ പ്രഥമ യോഗം നടന്നു. പുതിയ ഭാരവാഹികൾക്ക് സ്വീകരണവും നൽകി. മഞ്ചല്ലൂർ സതീഷ് അദ്ധ്യക്ഷത വഹിച്ച യോഗം സംസ്ഥാന കമ്മിറ്റി അംഗം ബി. രാധാമണി ഉദ്ഘാടനം ചെയ്തു. കർഷക മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് സുഭാഷ് പട്ടാഴി, മഹിളാ മോർച്ച ജില്ലാ സെക്രട്ടറി പുഷ്പകുമാരി എന്നിവർ സംസാരിച്ചു. എ. ആർ. അരുൺ സ്വാഗതവും ചേകം രഞ്ജിത്ത് നന്ദിയും പറഞ്ഞു.