gandhibhavan
കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് പുനലൂർ ലോക്കൽ അസോസിയഷന്റെ ആഭിമുഖ്യത്തിൽ പണിയുന്ന സ്നേഹവീടിന്റെ നിർമ്മാണോദ്ഘാടനം ഗാന്ധി ഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ നിർവഹിക്കുന്നു

പത്തനാപുരം : കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് പുനലൂർ ലോക്കൽ അസോസിയഷന്റെ ആഭിമുഖ്യത്തിൽ ഭവന രഹിതരായ വിദ്യാർത്ഥികൾക്ക് വീട് നിർമ്മിച്ച് നൽകുന്നതിന്റെ ഭാഗമായി തറക്കല്ലിടീൽ നടന്നു. ഗ്രാമ പഞ്ചായത്ത് അംഗം പിറവന്തൂർ സോമരാജന്റെ അദ്ധ്യക്ഷതയിൽ ഗാന്ധിഭവൻ സെക്രട്ടറി ഡോക്ടർ പുനലൂർ സോമരാജൻ ഭവന നിർമ്മാണത്തിന്റെ കല്ലിടീൽ നിർവഹിച്ചു. പിറവന്തൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ. ജയൻ, ബിജു ലാൽ,​ ആർ. മെഹജാബ്, ജഗദീഷ്,​ റിയാസ് മുഹമ്മദ്‌, സുഷമ, കാർത്തിക ഭാസ്കർ, അശോകൻ, മുഹമ്മദ്‌, വിജിൻ വർഗീസ്, ലളിതാംബിക തുടങ്ങിയവർ സംസാരിച്ചു. ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് പുനലൂർ ലോക്കൽ അസോസിയേഷൻ സെക്രട്ടറി പി. ഷാലി സ്വാഗതവും ട്രഷറർ എൻ.വി. സവിത നന്ദിയും പറഞ്ഞു. പത്തനാപുരം കെ. ആർ.എം.എം ഹൈസ്കൂളിലെ കടയ്ക്കാമൺ സ്വദേശിയായ വിദ്യാർത്ഥിനിക്കുള്ള ഭവനനിർമ്മാണമാണ് ആരംഭിച്ചത്. സംഘടന പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ മൂന്ന് വീടുകളാണ് നിർമ്മിച്ചു നൽകുന്നത്. സംസ്ഥാനത്ത് ഇരുന്നൂറോളം വീടുകൾ നിർമ്മിച്ചു നൽകാനാണ് തീരുമാനം.