ഓച്ചിറ: ക്ലാപ്പന കണ്ണാടിശ്ശേരിൽ ക്ഷേത്രത്തിലെ മകര മക മഹോത്സവം ഇന്ന് ആരംഭിച്ച് 21ന് സമാപിക്കും. ഇന്ന് രാവിലെ 9.30ന് കൊടിമര ഘോഷയാത്ര, 11ന് കൊടിക്കൂറ, കൊടിക്കയർ ഘോഷയാത്ര, വൈകിട്ട് 6.20ന് തുറവൂർ പി. ഉണ്ണികൃഷ്ണൻ തന്ത്രിയുടെ നേതൃത്വത്തിൽ തൃക്കൊടിയേറ്റ്. എല്ലാദിവസവും രാവിലെ 5 മുതൽ ഹരിനാമകീർത്തനം, 6ന് അഷ്ടദ്രവ്യമഹോഗണപതിഹോമം, 8മുതൽ ഭാഗവത പാരായണം, 9ന് ക‌ഞ്ഞിസദ്യ, 10ന് ഉത്സവ കലശം (നവകം, പഞ്ചഗവ്യം), വൈകിട്ട് 5 മുതൽ തോറ്റംപാട്ട്, 615ന് ദീപാരാധന, സോപാനസംഗീതം. 7ന് തോറ്റംപാട്ട് എന്നിവ ഉണ്ടായിരിക്കും. 16ന് രാവിലെ 11 മുതൽ മഹാമൃത്യഞ്ജയഹോമം. 17ന് രാത്രി 7 മുതൽ തിരുമുടിപൂജ,​ തുടർന്ന് തിരുമുടി മുന്നിൽ നിറപറ. 8ന് മാലവെയ്പ്പ്. 21ന് രാവിലെ 8.30 മുതൽ കണ്ണാടിശ്ശേരിൽ പൊങ്കാല, വൈകിട്ട് 5.30ന് അവതാരചാർത്ത് ദർശനം, 7ന് തിരുമുടി പൂജ, 8ന് തിരുമുടി എതിരേൽപ്പ്. തുടർന്ന് ഗുരുസി, കൊടിയിറക്ക്, ആറാട്ട് എന്നിവയോടുകൂടി ഉത്സവം സമാപിക്കും. പുനപതിഷ്ഠാ വാർഷികം ഫെബ്രുവരി 11ന് നടക്കും.