shinashiju
ഷൈജു,​ ഷൈന

ഓച്ചിറ: വൃക്കകൾ തകരാറിലായി ഡയാലിസിസിന് ചെയ്യുന്ന രണ്ടുമക്കളുടെ ജീവൻ നിലനിറുത്താൻ മാതാപിതാക്കൾ സുമനസുകളുടെ സഹായം തേടുന്നു. ദേവികുളങ്ങറ പറയണത്ത് ജംഗ്ഷന് പടിഞ്ഞാറ് വശം കൊല്ലശ്ശേരിൽ പടീറ്റതിൽ (അക്ഷര) സുകുമാരൻ - കനകമ്മ ദമ്പതികളുടെ മക്കളായ ഷൈനയും (38) ഷൈജുവുമാണ് (30) ഇരുവൃക്കകളും തകരാറിലായി വിധിയോടു പൊരുതുന്നത്.

കഴിഞ്ഞ മൂന്ന് വർഷമായി ഡയാലിസിസ് വഴിയാണ് ഷൈന ജീവിക്കുന്നത്. തിരുവല്ല ബിലീവേഴ്സ് മെഡി. ആശുപത്രിയിലാണ് ചികിത്സ. എത്രയും വേഗം വൃക്ക മാറ്റി വയ്ക്കണമെന്നാണ് ഡോക്ടർമാരുടെ നിർദേശം. വൃക്കരോഗത്തിന്റെ അഞ്ചാം അവസ്ഥയിലൂടെ കടന്നുപോകുന്ന ഷൈജുവിനും വൃക്ക മാറ്റിവയ്ക്കലല്ലാതെ മറ്റ് മാർഗങ്ങളില്ല. ഇത്രയും നാളത്തെ ചികിത്സയ്ക്കായി തുക കണ്ടെത്തി കുടുംബം വലിയ കടക്കെണിയിലായിരിക്കുകയാണ്.

ഷൈജു ആൻഡ് ഷൈന, അക്കൗണ്ട് നമ്പർ: 110025812694. കാനറ ബാങ്ക്,​ ഓച്ചിറ,​ ഐ.എഫ്.എസ്.സി കോഡ് : CNRB0003583. ഗൂഗിൾ പേ: 9746904255.