photo
എസ്.എഫ്.ഐ - ഡി,വൈ.എഫ്.ഐ പ്രവർത്തകർ കരുനാഗപ്പള്ളി ടൗണിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം

കരുനാഗപ്പള്ളി : എസ്.എഫ്.ഐ പ്രവർത്തകൻ ധീരജിനെ കുത്തി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ - ഡി.വൈ.എഫ്.ഐ കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ടൗൺ ക്ലബ്ബിനു സമീപത്തു നിന്ന് ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി സമാപിച്ചു. എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം എസ്. സന്ദീപ് ലാൽ, ആര്യ പ്രസാദ്, ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി ടി.ആർ. ശ്രീനാഥ്, എസ്.എഫ്.ഐ ഏരിയാ കമ്മിറ്റി പ്രസിഡന്റ് മുസാഫിർ സുരേഷ്, സെക്രട്ടറി അമൽ സുരേഷ്, സദ്ദാം, ഷെഫീക്ക്, അജി, ഫസൽ എന്നിവർ നേതൃത്വം നൽകി.