
കൊല്ലം: മലയാള ഐക്യവേദി ഏർപ്പെടുത്തിയ ഭാഷാ പ്രതിഭ പുരസ്കാരം കാഥികൻ വി. ഹർഷകുമാറിന് 13ന് സമ്മാനിക്കും. വൈകിട്ട് 3ന് കൊല്ലം പ്രസ് ക്ളബ്ബ് ഹാളിൽ ചേരുന്ന ചടങ്ങിൽ കവി കുരീപ്പുഴ ശ്രീകുമാർ പുരസ്കാരം സമർപ്പിക്കും. കരകൗശല വികസന കോർപ്പറേഷൻ ചെയർമാൻ പി. രാമഭദ്രൻ, ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി ഡി. സുകേശൻ, ഡി. സുരേഷ് കുമാർ, മുട്ടറ ഉദയഭാനു എന്നിവർ പങ്കെടുക്കുമെന്ന് മലയാള ഐക്യവേദി പ്രസിഡന്റ് അടുതല ജയപ്രകാശും സെക്രട്ടറി മടന്തകോട് രാധാകൃഷ്ണനും അറിയിച്ചു.