പരവൂർ : മീനമ്പലം കിളിത്തട്ടിൽ ഭദ്രകാളി ക്ഷേത്രത്തിലെ പുണർതം ഉത്സവം 13 ന് ആരംഭിച്ച് 17 ന് സമാപിക്കും.13 ന് രാവിലെ 8 ന് സമൂഹപൊങ്കാല, 9 .45 ന് കൊടിമരം മുറിക്കാൻ പുറപ്പെടും തുടർന്ന് വാദ്യമേളങ്ങളോടെ കൊടിമരം ക്ഷേത്രത്തിൽ എത്തിക്കും. രാത്രി 8 .30നും 9 .30 നും മദ്ധ്യേ തൃക്കൊടിയേറ്റ്. 14 ന് അഖണ്ഡനാമജപം, വൈകിട്ട് അഷ്ടനാഗപൂജ , പ്രഭാഷണം, എഴുന്നള്ളത്ത്, തുടർന്ന് ഗണപതിക്ക് ഉണ്ണിയപ്പം മൂടൽ. 15 ന് കഞ്ഞിസദ്യ. 16 ന് രാവിലെ 7 ന് സർവൈശ്വര്യ ദീപപ്രദക്ഷിണം, 12 ന് അന്നപ്രാസാദം,വൈകിട്ട് 5 .30 ന് പടുക്കഘോഷയാത്ര, പുഷ്പാഭിഷേകം,രാത്രി 8 ന് നാടകം. 17 ന് രാവിലെ 5 മുതൽ ഉരുൾഘോഷയാത്ര, നാദസ്വര മേളം, പഞ്ചാരിമേളം, കളഭം, 2 .30 ന് ആറാട്ട് ഘോഷയാത്ര, വൈകിട്ട് 6 ന് പ്രഭാഷണം, 9 .20 ന് കൊല്ലം വോയ്സ് ഒഫ് കേരളയുടെ ഗാനമേള, 12 ന് മഹാകുരുതി, 1 ന് തൃക്കൊടിയിറക്ക്.