photo
കെ.എസ്.ആർ.ടി.സി പെൻഷണേഴ്സ് ഓർഗനൈസേഷൻ സംഘടിപ്പിച്ച പ്രതിഷേധ സമരം സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: കെ.എസ്.ആർ.ടി.സിയിലെ പെൻഷൻ പരിഷ്ക്കരിക്കുക,​ സെക്രട്ടേറിയറ്റിന് മുന്നിൽ പെൻഷണേഴ്സ് ഓർഗനൈസേഷൻ നടത്തുന്ന സത്യാഗ്രഹ സമരം ഒത്തുതീർപ്പാക്കുക, പെൻഷൻ വിതരണം സർക്കാർ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പെൻഷണേഴ്സ് ഓർഗനൈസേഷൻ കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നടത്തുന്ന സമരം 23 ദിവസം പിന്നിട്ടു. ഇന്നലെ സംഘടിപ്പിച്ച യോഗം സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം. വിജയരാഘവൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ രവീന്ദ്രൻ, ബാലചന്ദൻ നായർ, പി. ശിവാനന്ദൻ, സുദേവൻ, ഗോപി എന്നിവർ സംസാരിച്ചു.