photo
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് സി.ആർ. മഹേഷ് എം.എൽ.എ ഏർപ്പെടുത്തിയ മെരിറ്റ് അവാർഡുകൾ സി.ആർ.മഹേഷ് എം.എൽ.എ വിതരണം ചെയ്യുന്നു

കരുനാഗപ്പള്ളി : എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് സി.ആർ. മഹേഷ് എം.എൽ.എ ഏർപ്പെടുത്തിയ മെരിറ്റ് അവാർഡുകൾ വിതരണം ചെയ്തു. കരുനാഗപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് കഴിഞ്ഞ ദിവസം അവാർഡുകൾ നൽകിയത്. ചടങ്ങിൽ നഗരസഭ കൗൺസിലർ രമ്യ സുനിൽ ആദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൽമാരായ സി. .എസ്. ശോഭ, ബിജി പയസ്, ഡെപ്യൂട്ടി എച്ച്.എം ബിന്ദു, സ്റ്റാഫ് സെക്രട്ടറി സോപാനം ശ്രീകുമാർ, രക്ഷാകർത്തൃ പ്രതിനിധികളായ രഞ്ജിത്ത്, ഷാനി ചൂളൂർ,സുമമേഴ്സി, സോമ അജി എന്നിവർ സംസാരിച്ചു.