 
കൊല്ലം :ആൾ കേരളാ ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയേഷൻ കരുനാഗപ്പള്ളി മേഖലാസമ്മേളനവും തിരഞ്ഞെടുപ്പും ഡെൽമാ കൺവെൻഷൻ സെന്ററിൽ നടന്നു. എ.കെ.ജി.എസ്.എം.എ സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ ജനറൽ സെക്രട്ടറിയുമായ ബി. പ്രേമാനന്ദ് ഉദ്ഘാടനം ചെയ്തു. കൊവിഡ് മൂലം കഴിഞ്ഞ മൂന്ന് വർഷക്കാലമായി വ്യാപാര മേഖല കനത്ത പ്രതിസന്ധിയിലാണ്. കാലത്തിന് അനുസരിച്ച് വ്യാപാര മേഖലയിലും മാറ്റം ഉണ്ടാകണമെന്നും വ്യാപാര മേഖലയുടെ ഉണർവിനായി സംസ്ഥാന ബഡ്ജറ്റിൽ പ്രത്യേക പാക്കേജുകൾ ഉൾപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. സോളാർ ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എസ്. പളനി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കൗൺസിൽ അംഗങ്ങളായ സാദിഖ്, വിജയക്കൃഷ്ണ വിജയൻ എന്നിവർ പങ്കെടുത്തു. ഭാരവാഹികളായി സോളാർ ശിവദാസൻ (പ്രസിഡന്റ്), നാസർ പോച്ചയിൽ (ജനറൽ സെക്രട്ടറി), സജീവ് ന്യൂ ഫാഷൻ (ട്രഷറർ), അൻഷാദ് പാലാട്ട്, ജയകുമാർ പേരൂർ, ഇസ്മയിൽ വാർബൽ (വൈസ് പ്രസിഡന്റുമാർ), ഷാജഹാൻ ലുലു, അഷ്റഫ് തോപ്പിൽ, ശോഭിൻ മഹാദേവ (സെകട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.