കൊല്ലം : സ്വാമി വിവേകാനന്ദ ജയന്തി ദേശീയ യുവജന ദിനമായി ആഘോഷിക്കുന്ന ഇന്ന് യുവമോർച്ച കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാരത്തൺ സംഘടിപ്പിക്കും. വൈകിട്ട് 4 ന് വെള്ളയിട്ടമ്പലം ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന മാരത്തൺ ചിന്നക്കട ബസ് ബേയിൽ സമാപിക്കും. ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ ഉദ്ഘാടനം ചെയ്യും. യുവമോർച്ച ജില്ലാ പ്രസിഡന്റ്‌ വിഷ്ണു പട്ടത്താനം നേതൃത്വം നൽകും.