azheekal
നിർമ്മാണം പൂർത്തിയാക്കിയ അഴീക്കൽ സെന്റ് സെബാസ്റ്റ്യൻ ദൈവാലയം

ഓച്ചിറ: അഴീക്കൽ സെന്റ് സെബാസ്റ്റ്യൻ ദൈവാലയ ആശീർവാദം 14ന് വൈകിട്ട് 4ന് മുൻ കൊല്ലം രൂപതാ അദ്ധ്യക്ഷൻ സ്റ്റാൻലി റോമൻ നിർവഹിക്കും. ആശീർവാദ ചടങ്ങുകൾക്ക് ശേഷം പാദുകാവൽ തിരുനാളിന്റെ കൊടിയേറ്റ് ഡോ. സ്റ്റാൻലി റോമൻ നിർവഹിക്കും. 14ന് ആരംഭിക്കുന്ന ഇടവക തിരുനാൾ 20ന് സമാപിക്കും. 15ന് രാവിലെ 10 മുതൽ 5 വരെ ദിവ്യകാരുണ്യ ആരാധന. 15 മുതൽ 17 വരെ ദിവ്യബലിയ്ക്ക് ശേഷം ഫാ. ഷാജി തിമ്പേച്ചിറ നയിക്കുന്ന 'മരിയൻ കുടുംബ വിശുദ്ധീകരണ ധ്യാനം'. 18, 19 തീയതികളിൽ തിരുകർമ്മങ്ങൾക്ക് ശേഷം വിശുദ്ധസെബസ്ത്യാനോസിന്റെ തിരുസ്വരൂപം വഹിച്ചുള്ള പ്രദിക്ഷണം ഉണ്ടായിരിക്കും. 20ന് 9.30ന് തിരുനാൾ ബലി, ആദ്യകുർബാന, കൊടിയിറക്ക് എന്നിവയോടെ ഇടവക തിരുനാൾ സമാപിക്കും. ഫെബ്രുവരി 2ന് പോർച്ചുഗൽ ഫാത്തിമായിൽ നിന്ന് ആശീർവദിച്ച് അയച്ച ഫാത്തിമാ മാതാവിന്റെ തിരുസ്വരൂപ പ്രതിഷ്ഠ നടത്തും. 2014ൽ ആരംഭിച്ച ദൈവാലയ നിർമാണം 8 വർഷം കൊണ്ടാണ് പൂർത്തിയാക്കിയത്. ദൈവാലയ ആശീർവാദത്തിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി ഭാരവാഹികളായ ഫാ. ഫിൽസൺ ഫ്രാൻസിസ്, പീറ്റർ ഗോമസ്, ആഞ്ചലോസ് നെറ്റോ, സന്തോഷ് കുമാർ എന്നിവർ അറിയിച്ചു.