ഇരവിപുരം : ഗോകുലാശ്രമ സ്ഥാപകാചാര്യൻ സുകുമാരാനന്ദ സ്വാമിജിയുടെ സമാധി വാർഷികം 13 ന് നടക്കും. രാവിലെ 5 മണി മുതൽ ആശ്രമ ക്ഷേത്ര പൂജാദികൾ, നാമ സങ്കീർത്തനം, ഗുരുപാദ പുഷ്പാഞ്ജലി, സമാധി സമ്മേളനം എന്നിവ നടക്കും. ചടങ്ങുകൾക്ക് ആശ്രമാചാര്യൻ സ്വാമി ബോധേന്ദ്രതീർത്ഥ നേതൃത്വം നൽകും.