
പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയ പാതയിൽ പിക്കപ്പ് വാനും ലോറിയും കൂട്ടിയിടിച്ച് വാൻ ഡ്രൈവറായ യുവാവ് മരിച്ചു. കൊട്ടാരക്കര ഇടയം ദീപു മന്ദിരത്തിൽ ദിലീപ് ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ 3ന് ദേശീയ പാതയിലെ തെന്മല എസ്.ആർ പാലസിന് സമീപത്തായിരുന്നു അപകടം. തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന ചരക്ക് ലോറിയും എതിർദിശയിലെത്തിയ പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ തകർന്ന പിക്കപ്പ് വാനിൽ നിന്ന് ദിലീപിനെ പുനലൂരിൽ നിന്നെത്തിയ ഫയർ ഫോഴ്സാണ് പുറത്തെടുത്തത്. പുനലൂർ ഗവ.താലൂക്ക് ആശുപത്രയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.