photo
കമ്പലടി ജയകേരള ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസും കൊവിഡ് പ്രതിരോധ ലഘുലേഖാ വിതരണവും കമ്പലടി ഗവ. എൽ.പി സ്കൂളിൽപോരുവഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത് ഉദ്ഘാടനം ചെയ്യുന്നു

പോരുവഴി: കമ്പലടി ജയകേരള ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബേധവത്കരണ ക്ലാസും കൊവിഡ് പ്രതിരോധ ലഘുലേഖാ വിതരണവും കമ്പലടി ഗവ.എൽ.പി സ്കൂളിൽ നടന്നു. പോരുവഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത് ഉദ്ഘാടനം ചെയ്തു. ലഘുലേഖ പ്രകാശനം കൊല്ലം ജില്ലാ പഞ്ചായത്തംഗം പി. ശ്യാമളയമ്മ നിർവഹിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് ഇ.വി. വിനോദ് കുമാർ അദ്ധ്യക്ഷനായി. പഞ്ചായത്ത് നേതൃസമിതി കൺവീനർ എം. സുൽഫിഖാൻ റാവുത്തർ, ഗ്രന്ഥശാല സെക്രട്ടറി എം. ശശിധരൻ പിള്ള, പി.ടി. എ പ്രസിഡന്റ് ഷിജ വിനോദ്, അദ്ധ്യാപകരായ കൃഷ്ണകുമാരി, പി. വാസന്തി എന്നിവർ സംസാരിച്ചു. ശാസ്താംകോട്ട എക്സൈസ് റെയ്ഞ്ച് ഓഫീസിലെ വനിതാ എക്സൈസ് ഓഫീസർ എ. ഷീബ ലഹരിവിരുദ്ധ ബോധവത്കരണക്ലാസ് നയിച്ചു.