ചാത്തന്നൂർ : പോളച്ചിറ ഗുരുകുലം മഹാവിഷ്ണു ക്ഷേത്രത്തിലെ രോഹിണി തിരുന്നാൾ മഹോത്സവം ജനുവരി 12 മുതൽ 14 വരെ കൊവിഡ് മാനദണ്ഡം പാലിച്ച് ക്ഷേത്രം തന്ത്രി അനിൽ ലക്ഷ്മണന്റെ മുഖ്യകാർമ്മികത്വത്തിൽ നടത്തും. ഒന്നാം ഉത്സവമായ 12ന് രാവിലെ 5ന് പള്ളി ഉണർത്തൽ, നിർമ്മാല്യം, അഭിക്ഷേകം. 5.30ന് ഹരിനാമകീർത്തനം, 6ന് മഹാഗണപതി ഹോമം, തുടർന്ന് ഉഷപൂജ. 7.30ന് ഭാഗവത പാരായണം, 9ന് നവകം, പഞ്ചഗവ്യം, കലശപൂജ, കലശാഭിക്ഷേകം, 11.30ന് മധ്യാഹ്നപൂജ, വൈകിട്ട്‌ 6.30 ന് ഗുരുപൂജ, 7ന് ദീപാരാധനയും വിളക്കും ദീപക്കാഴ്ചയും, തുടർന്ന് അത്താഴ പൂജ. രണ്ടാം ഉത്സവ ദിവസമായ 13ന് രാവിലെ 7.30ന് പൊങ്കൽ നിവേദ്യം. ശിവഗിരി ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ബോർഡ് അംഗം സ്വാമി ബോധിതീർത്ഥ പൊങ്കൽ നിവേദ്യത്തിന് ഭദ്രദീപം കൊളുത്തും. തുടർന്ന് നാരായണീയം പാരായണം, വൈകിട്ട് 5.30 മുതൽ നാഗര് കാവിൽ അഷ്ടനാഗ പൂജയും നൂറും പാലും ഊട്ടും, തിരുന്നാൾ ഉത്സവമായ 14ന് രാവിലെ രാവിലെ 6ന് അഷ്ടദ്രവ്യ സമേതം ഗണപതി ഹോമം, വൈകിട്ട് 6.30ന് ദീപാരാധന, വിളക്ക്, ദീപക്കാഴ്ച്ച, ഭജന, രാത്രി 7.30ന് ആറാട്ട്, അത്താഴപൂജ. കൊവിഡ് മാനദണ്ഡം പാലിച്ച് ഭക്തർക്ക് ഗണപതി ഹോമം, അഷ്ടദ്രവ്യ സമേതം,നൂറും പാലും ഊട്ട്, നാഗര് പൂജ തുടങ്ങിയ വിശേഷാൽ വഴിപാടുകൾ നടത്താൻ ദേവസ്വം കമ്മിറ്റി സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.