വാളകം : മേൽക്കുളങ്ങര കാർത്തികേയ മംഗലം ശ്രീബാല സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ അറുമുഖ ചാർത്തും തൈപ്പൂയ മഹോത്സവവും 12 മുതൽ 18 വരെ നടക്കും. 12 ന് വൈകിട്ട് 5 ന് ക്ഷേത്രം ഭരണ രക്ഷാധികാരി എം.ഡി. ശ്രീനിവാസൻ ഭദ്രദീപം തെളിക്കുന്നതോടെ ആഘോഷപരിപാടികൾക്ക് തുടക്കം കുറിക്കും. എല്ലാ ദിവസവും രാവിലെ ഗണപതിഹോമം, സ്കന്ദ പുരാണ പാരായണം, അറുമുഖ ചാർത്ത് ദർശനം, ദീപാരാധന എന്നിവ നടക്കും. 16ന് രാവിലെ 6.30ന് മകര പൊങ്കല, 8.15ന് കാവടി ഊരുചുറ്റൽ, 12ന് കാവടി ഘോഷയാത്ര, രാത്രി 8ന് ശീവേലിയും വിളക്കും. 18ന് രാവിലെ ക്ഷേത്ര സന്നിധിയിൽ പറയിടീൽ വൈകിട്ട്, 5.15ന് ഉത്സവ ഘോഷയാത്ര, വേൽതറപ്പ്, 6 ന് സോപാന സംഗീതം, 6.45ന് അലങ്കാര ദീപാരാധന, തുടർന്ന് പൂമൂടൽ. 7.30 മുതൽ ഹിഡുംബനൂട്ട്, 8 ന് ശീവേലിയും വിളക്കും.