 
പോരുവഴി : ജില്ലാശുചിത്വ മിഷന്റെ ആഭിമുഖ്യത്തിൽ ചക്കുവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന കളക്ടേഴ്സ് സ്കൂൾ പദ്ധതിയുടെയും ബോധവത്കരണ ക്ലാസിന്റെയും ഉദ്ഘാടനം പോരുവഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത് നിർവഹിച്ചു. പി. .ടി.എ പ്രസിഡന്റ് അക്കരയിൽ ഹുസൈൻ അദ്ധ്യക്ഷനായി. പോരുവഴി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നസീറാ ബീവി , ഗ്രാമ പഞ്ചായത്തംഗങ്ങങ്ങളായ ബിനു ഐ. നായർ, പ്രിയാ സത്യൻ, പി.ടി.എ വൈസ് പ്രസിഡന്റ് അർത്തിയിൽ സമീർ, നാസർ മൂലത്തറയിൽ, സ്റ്റാഫ് സെക്രട്ടറി ലേഖാശങ്കർ, ഗീത തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ എ. ആമീന ബീവി സ്വാഗതവും ഹെഡ്മിസ്ട്രസ് സുജാത നന്ദിയും പറഞ്ഞു.