ചവറ : കൊറ്റൻകുളങ്ങര സെഞ്ച്വറി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ 37ാം വാർഷികാഘോഷം 14 മുതൽ 16 വരെ ക്ലബ്ബ് അങ്കണത്തിൽ നടക്കും. 14ന് രാവിലെ 9 മണിക്ക് തിരുവല്ല ഐ മൈക്രോ സർജറി ആൻഡ് ലേസർ സെന്റർ കണ്ണാശുപത്രിയുടെ ആഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധന ക്യാമ്പ് നടക്കും. വൈകിട്ട് മൂന്നു മണിക്ക് നടക്കുന്ന വനിതാസമ്മേളനം സാഹിത്യകാരി വി.എസ്. ബിന്ദു ഉദ്ഘാടനം ചെയ്യും. 15ന് രാവിലെ 9 മണി മുതൽ കലാമത്സരങ്ങൾ, വൈകിട്ട് മൂന്നു മണിക്ക് പ്രശസ്ത കവികൾ പങ്കെടുക്കുന്ന കവി സമ്മേളനം,16 ന് രാവിലെ 9 മണി മുതൽ കലാമത്സരങ്ങൾ, വൈകിട്ട് 5 ന് നടക്കുന്ന സാംസ്കാരിക സമ്മേളനം എൻ. കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. ഡോ. സുജിത്ത് വിജയൻപിള്ള എം.എൽ.എ, കേരള സാഹിത്യ അക്കാഡമി അംഗം സി. ഉണ്ണിക്കൃഷ്ണൻ, ഡോ. പി.കെ. ഗോപൻ, പ്രശസ്തകവി ചവറ കെ.എസ്. പിള്ള തുടങ്ങിയവർ പങ്കെടുക്കും.