കൊല്ലം: ചവറയിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പിക്ക് നേരെ കഴിഞ്ഞ ദിവസമുണ്ടായ സി.പി.എം - ഡി.വൈ.എഫ്.ഐ ആക്രമണത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ മാർച്ച് ജില്ലാ ചെയർമാൻ കെ.സി. രാജൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ കൺവീനർ ബി. രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ്, യു.ഡി.എഫ് നേതാക്കളായ ജി. പ്രതാപവർമ്മ തമ്പാൻ, ബിന്ദുകൃഷ്ണ, എ. ഷാനവാസ്ഖാൻ, അൻസറുദ്ദീൻ, എ. യൂനുസ്‌കുഞ്ഞ്, കെ.എസ്. വേണുഗോപാലൽ, ഈച്ചംവീട്ടിൽ നിയാസ് മുഹമ്മദ്, കല്ലട ഫ്രാൻസിസ്, പ്രകാശ് മൈനാഗപ്പള്ളി തുടങ്ങിയവർ സംസാരിച്ചു. ചിന്നക്കട റെസ്റ്റ് ഹൗസിന് മുന്നിൽ നിന്നാരംഭിച്ച പ്രകടനത്തിന് കെ. ബേബിസൺ, പി.ആർ. പ്രതാപചന്ദ്രൻ, സജി ഡി.ആനന്ദ്, സുൽഫിക്കർ സലാം, ഉല്ലാസ് കോവൂർ, പി. ജർമ്മിയാസ്, സൂരജ് രവി, കോലത്ത് വേണുഗോപാൽ, നെടുങ്ങോലം രഘു, എം. നാസർ, ആർ. രമണൻ, ചവറ ഗോപകുമാർ, ബിജു പാരിപ്പള്ളി, ആർ. രാജ്‌മോഹൻ, കുഴിയം ശ്രീകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.