c
കോക്കാട് എൽ.പി സ്കൂളിൽ പി.ടി.എയുടെ നേതൃത്വതിൽ നടക്കുന്ന ജൈവ പച്ചക്കറി കൃഷി

കൊട്ടാരക്കര: കൊട്ടാരക്കര വിദ്യാഭ്യാസ ഉപജില്ലയിലെ കോക്കാട് ഗവ. എൽ.പി സ്കൂളിൽ പി.ടി.യുടെ നേതൃത്വത്തിൽ ജൈവ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു. അദ്ധ്യാപകരും വിദ്യാർത്ഥികളും പി.ടി.എ അംഗങ്ങളും ചേർന്ന് സ്കൂൾ ഗ്രൗണ്ടിൽ പച്ചക്കറി തൈകളും വിത്തുകളും നട്ടു. സ്കൂൾ പ്രഥമാദ്ധ്യാപിക ദീപ, അദ്ധ്യാപകരായ രഞ്ചു, ധന്യ, അമ്പിളി, പി.ടി.എ അംഗങ്ങളായ ഷംല, മായ, ഷിജിന, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.