പോരുവഴി :ശാസ്താംകോട്ട ജാക്ക് ഫ്രൂട്ട് പ്രൊമോഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ചക്ക മഹോത്സവത്തിന് ഇന്ന് തുടക്കമാകും. ഇന്ന് രാവിലെ 11ന് കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഭരണിക്കാവിൽ ചക്ക മഹോത്സവം ഉദ്ഘാടനം ചെയ്യും. ചക്കയുടെയും
കൂണിന്റെയും ജൈവ മൂല്യവും ഔഷധ ഗുണവും ഉൾക്കൊണ്ട് നടത്തുന്ന മൂല്യവർദ്ധിത ഉത്പന്ന നിർമ്മാണ പരിശീലനവും വിവിധയിനം പ്ലാവിൻ തൈകൾ, മാവിൻതൈകൾ, കാർഷിക വിളകൾ മുതലായവയും മേളയിൽ ലഭ്യമാണ്. പ്രവേശന സമയം രാവിലെ 9 മുതൽ രാത്രി 9 വരെ.