കൊല്ലം : എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയൻ 3657 നമ്പർ കെ.കെ.വിശ്വനാഥൻ മെമ്മോറിയൽ പാരിപ്പള്ളി ടൗൺ ശാഖയിലെ വനിതാ സംഘം ഭാരവാഹികളായി ശാന്തി (പ്രസിഡന്റ്‌), സുലേഖബാബു (വൈസ് പ്രസിഡന്റ്‌), ശ്രീകല (സെക്രട്ടറി), രമ്യവിജയൻ (ട്രഷറർ), അനി അജയൻ, അജിത അനീഷ്, പ്രജല (യൂണിയൻ കമ്മിറ്റി അംഗങ്ങൾ), ബിന്ദു ബാബുരാജ്, പുഷ്പലത, രമാമണി, ഓമന,വിമല, ശ്രീദേവി, സുലജ, ബിന്ദു അശോകൻ (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു. ശാഖ പ്രസിഡന്റ്‌ മണിദാസ് അദ്ധ്യക്ഷനായ പൊതുയോഗത്തിൽ യൂണിയൻ അസി. സെക്രട്ടറി കെ.നടരാജൻ, ശാഖ സെക്രട്ടറി സതീശൻ, വൈസ് പ്രസിഡന്റ്‌ കുട്ടപ്പൻ മറ്റു ശാഖ ഭാരവാഹികൾ പങ്കെടുത്തു.

6185 -ാംനമ്പർ കുളത്തൂർക്കോണം ശാഖയിൽ തങ്കമണി (പ്രസിഡന്റ്‌), ലതിക സലിംകുമാർ (വൈസ് പ്രസിഡന്റ്‌), കല (സെക്രട്ടറി), ബിന്ദു (ട്രഷറർ), ഐശ്വര്യ വിശ്വാസ്‌, ലേജു (യൂണിയൻ കമ്മിറ്റി അംഗങ്ങൾ), സുജാത, സത്യവതി, ശോഭന, കമല ലാൽ(കമ്മിറ്റി അംഗങ്ങൾ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു. ശാഖ പ്രസിഡന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ യൂണിയൻ അസി. സെക്രട്ടറി കെ.നടരാജൻ, ശാഖ സെക്രട്ടറി ധർമ്മരാജൻ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.