sndp-
എസ്‌.എൻ.ഡി.പി യോഗം കടയ്ക്കൽ യൂണിയനിലെ 2469ാം നമ്പർ കരയ്ക്കാട് ശാഖാ ഗുരു മന്ദിരത്തിൽ നടന്ന കെടാവിളക്ക് സമർപ്പണം യോഗം കൗൺസിലർ പച്ചയിൽ സന്ദീപ് ഉദ്ഘാടനം ചെയ്യുന്നു. യൂണിയൻ പ്രസിഡന്റ്‌ ഡി. ചന്ദ്രബോസ് സമീപം

കടയ്ക്കൽ :എസ്.എൻ.ഡി.പി യോഗം കടയ്ക്കൽ യൂണിയനിലെ 2469 ാം നമ്പർ കാരയ്ക്കാട് ശാഖാ ഗുരു മന്ദിരത്തിൽ കെടാവിളക്ക് സമർപ്പിച്ചു. ഗുരു ഭക്തയായ ലിസി പ്രകാശൻ ആണ് കെടാവിളക്ക് വാങ്ങി സമർപ്പിച്ചത്. സമർപ്പണ ചടങ്ങിൽ ശാഖ പ്രസിഡന്റ്‌ വിനോദ് അദ്ധ്യക്ഷത വഹിച്ചു. യോഗം കൗൺസിലർ പച്ചയിൽ സന്ദീപ് കെടാവിളക്കിൽ തിരി കൊളുത്തി ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ്‌ ഡി. ചന്ദ്രബോസ് മുഖ്യ പ്രഭാഷണം നടത്തി. ശാഖ സെക്രട്ടറി മുകുന്ദൻ സംസാരിച്ചു.