തൊടിയൂർ: പുലിയൂർവഞ്ചി തെക്ക് കുന്നുംകട ശ്രീ ഭഗവതി ക്ഷേത്രത്തിലെ മകരപ്പൊങ്കൽമഹോത്സവം 14, 15, 16 തീയതികളിൽ നടക്കും.14നും 15നും രാവിലെ 5ന് പള്ളിയുണർത്തൽ, 7ന് ക്ഷേത്രസന്നിധിയിൽ പറയിടീൽ, 8ന് ഭാഗവത പാരായണം, വൈകിട്ട് 7ന് ദീപാരാധന, ദീപക്കാഴ്ച, 16ന് രാവിലെ 5ന് പള്ളിയുണർത്തൽ, 5.30ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 9ന് കലശം, നൂറുംപാലും, വൈകിട്ട് 7ന് എഴുന്നള്ളത്ത്, രാത്രി 8ന് ആറാട്ട്, ദീപാരാധന, ദീപക്കാഴ്ച, 12ന് ഗുരുസി എന്നിവയാണ് ചടങ്ങുകൾ.