 
ഓച്ചിറ: സെന്റ് ഗ്രിഗോറിയോസ് സെൻട്രൽ സ്കൂൾ കരുനാഗപ്പള്ളിയിൽ ആരംഭിച്ച ലീഡ് കരിക്കുലം പദ്ധതി ഉദ്ഘാടനം കെ.എം.എം.എൽ മാനേജിംഗ് ഡയറക്ർ ജെ.ചന്ദ്രബോസ് നിർവഹിച്ചു. സ്‌കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റിന്റെ ഉദ്ഘാടനവും ഗൈഡ്സ് മാസ്റ്റേഴ്സിനുള്ള യൂണിഫോം,
സർട്ടിഫിക്കറ്റ് വിതരണവും ഓച്ചിറ എസ്.ഐ ആർ.ദിലീപ് നിർവഹിച്ചു. തഴവ
പഞ്ചായത്ത് പ്രസിഡന്റ് വി. സദാശിവൻ സ്കൂൾ ഡാൻഡ്ഗ്രൂപ്പ് ഉദ്ഘാടനംചെയ്തു. മാനേജർ ജോർജ് കോട്ടൂത്തറയിൽ, ഡയറക്ടർ ജിജോജോർജ്, പ്രിൻസിപ്പൽ സി.എൻ. ശോഭനകുമാരി, വൈസ് പ്രിൻസിപ്പൽ എസ്. രാഹുൽ, നഴ്സറി ഹെഡ്മിസ്ട്രസ് റൂഹമ്മ വർഗീസ്, പ്രിൻസിപ്പൽ ഡയാന സിൽവസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.