
പരവൂർ: പൂതക്കുളം വെർട്ടിഗോ എഫ്.സി.ക്ലബ് സംഘടിപ്പിച്ച ഫുട്ബോൾ ടൂർണ്ണമെന്റിൽ ബോക്കാ ജൂനിയേഴ്‌സ് ചാമ്പ്യന്മാരായി. നാവായിക്കുളം ഫിനിക്സ് റണ്ണറപ്പായി. വിജയികൾക്ക് പൂതക്കുളം സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് ഡി.സുരേഷ് കുമാറും പഞ്ചായത്ത് അംഗം മഞ്ജുഷയും ചേർന്ന് ട്രോഫി സമ്മാനിച്ചു. രാഹുൽ, നന്ദു,അനന്തകൃഷ്ണൻ, അപ്പുക്കുട്ടൻ എന്നിവർ നേതൃത്വം നൽകി.