 
കൊല്ലം: നെടുങ്ങോലം ബി.ആർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററും ഐ.സി.ഡി.എസ് ഇത്തിക്കരയും സംയുക്തമായി കുട്ടികൾക്ക് ദന്ത സംരക്ഷണ ബോധവത്കരണ സെമിനാറും സൗജന്യ ദന്തപരിശോധന ക്യാമ്പും സംഘടിപ്പിച്ചു. ബി.ആർ ഹോസ്പിറ്റൽ പീഡിയാട്രിക് ഡെന്റിസ്റ്റ് ഡോ. വിനയ് കവിരാജ് വിഷയം അവതരിപ്പിച്ചു.
176-ാം അങ്കണവാടി സമാജത്തിലെ കുട്ടികളും രക്ഷാകർത്താക്കളും ജീവനക്കാരും സെമിനാറിൽ പങ്കെടുത്തു. അങ്കണവാടി
സൂപ്പർ വൈസർ ദീപാ രാജീവ് സ്വാഗതവും അദ്ധ്യാപിക എസ്. ഷൈലജ നന്ദിയും പറഞ്ഞു. ആർ. ജയശ്രീ, ബി.ആർ. വിശാഖ് എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു.