 
പുനലൂർ: പുനലൂർ ഗവ.താലൂക്ക് ആശുപത്രിയിൽ ആധുനിക സൗകര്യങ്ങളോട് കൂടിയ ഐ.സി.യു ആംബുലൻസ് പ്രവർത്തനം ആരംഭിച്ചു. എൻ.കെ.പ്രേമചന്ദ്രൻ എം.പിയുടെ പ്രാദേശിക വികസനഫണ്ടിൽ നിന്ന് അനുവദിച്ച 29.21ലക്ഷം രൂപ ചെലവഴിച്ചാണ് ആംബുലൻസ് വാങ്ങിയത്. പി.എസ്.സുപാൽ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന് ചടങ്ങിൽ എൻ.കെ.പ്രേമചന്ദ്രൻ എം.പി ഫ്ലാഗ് ഒഫ് ചെയ്തു. നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം, ഉപാദ്ധ്യക്ഷൻ വി.പി.ഉണ്ണികൃഷ്ണൻ, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ഡി.ദിനേശൻ, വസന്തരഞ്ചൻ,പി.എ.അനസ്,കെ.പുഷ്പലത,താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ആർ.ഷാഹിർഷ തുടങ്ങിയവർ സംസാരിച്ചു.