photo
വെട്ടിക്കവല ഐ.സി.ഡി.എസ് കമുകിൻകോട് വാർഡിലെ 49, 53 അങ്കണവാടികളുടെ നേതൃത്വത്തിൽ സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി ദീപംതെളിയിച്ചുനടത്തിയ രാത്രിനടത്തം വാർഡ് മെമ്പർ ഉഷ പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

കൊട്ടാരക്കര: വെട്ടിക്കവല ഐ.സി.ഡി.എസ് കമുകിൻകോട് വാർഡിലെ 49, 53 അങ്കണവാടികളുടെ നേതൃത്വത്തിൽ സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി ദീപംതെളിച്ച് സ്ത്രീകളുടെ രാത്രി നടത്തം സംഘടിപ്പിച്ചു. മൂലംകുഴി അങ്കണവാടി അങ്കണത്തിൽ നിന്ന് തുടങ്ങിയ രാത്രി നടത്തം കപ്യാരുമുക്കിൽ സമാപിച്ചു. ഇരുന്നൂറിൽപരം വനിതകൾ പങ്കെടുത്തു. വാർഡ് മെമ്പർ ഉഷ പ്രസാദ് ഉദ്ഘാടനം ചെയ്തു. അങ്കണവാടി വർക്കർ അനിമോൾ, മായ തങ്കപ്പൻ, ശ്യാമളാദേവി, ശ്രീലത, സുജാത, ലളിതാംബിക. ബി.കെ.അനിത, മഞ്ജു, റബേക്ക എന്നിവർ നേതൃത്വം നൽകി. തുടർന്ന് കുട്ടികളുടെ കലാ,​കായിക പരിപാടികൾ നടന്നു.