indulal-
ജി.എസ്.ഇന്ദുലാൽ, സംസ്ഥാന സെക്രട്ടറി

കൊല്ലം: അസംസ്കൃത സാധനങ്ങളുടെ വില വർദ്ധനയും ജി.എസ്.ടി നിരക്കുകൾ 12ൽ നിന്നു 18 ശതമാനമാക്കിയതും കാരണം അച്ചടി നിരക്കുകൾ വരുന്ന 15 മുതൽ വർദ്ധിപ്പിക്കാൻ കൊട്ടാരക്കരയിൽ ചേർന്ന കേരള പ്രിന്റേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. സംസ്ഥാന സെക്രട്ടറി ജി.എസ്. ഇന്ദുലാൽ, ജില്ലാ പ്രസിഡന്റ് ഡി.എസ്. സജീവ്, ജില്ലാ സെക്രട്ടറി പി. നെപ്പോളിയൻ തുടങ്ങിയവർ പങ്കെടുത്തു. സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ജി.എസ്. ഇന്ദുലാലിന്‌ കൊട്ടാരക്കര, കടയ്ക്കൽ മേഖലകളുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.