 
ചവറ: ടൈറ്റാനിയം ആശുപത്രിക്ക് മുന്നിലെ ശാസ്താംകോട്ട റോഡിലെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകാൻ തുടങ്ങിയിട്ടു ഒരു വർഷത്തോളമാകുന്നു. പന്മന ഗ്രാമ പഞ്ചായത്തിൽ റോഡ്പണി നടന്ന എല്ലായിടത്തും ഇത്തരത്തിൽ ജലം പാഴാകുന്നുണ്ട്. ഇതിൽ പ്രതിഷേധിച്ച്
ബി.ജെ.പി പന്മന നോർത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജലനിധി ഓഫീസിൽ നടത്തിയ ഉപരോധം സംസ്ഥാന സമിതിഅംഗം വെറ്റമുക്ക് സോമൻ ഉദ്ഘാടനം ചെയ്തു. ഓമനക്കുട്ടൻപിളള അദ്ധ്യക്ഷത വഹിച്ചു. തെക്കുംഭാഗം ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാർ, മണ്ഡലം സെക്രട്ടറി കൃഷ്ണകുമാർ, മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് ശ്രീജ, ബീന, സിന്ധു എന്നിവർ സംസാരിച്ചു.
എത്രയും വേഗം പ്രശ്നം പരിഹരിക്കാമെന്ന പഞ്ചായത്ത് അധികൃതരുടെ ഉറപ്പിന്റെ അടിസ്ഥാനത്തിൽ സമരം അവസാനിപ്പിച്ചു. ഗോപാലകൃഷ്ണ പിള്ള സ്വാഗതവും ഗായത്രി നന്ദിയും പറഞ്ഞു.