chakka

ശാസ്താംകോട്ട : ജാക്ക് ഫ്രൂട്ട് പ്രമോഷൻ ഫെഡറേഷന്റെ നേതൃത്വത്തിൽ ചക്ക മഹോത്സവത്തിന് തുടക്കമായി. ഭരണിക്കാവ് ജെ.എം.എച്ച്.സ്കൂളിന് സമീപമാണ് ചക്ക മഹോത്സവം നടക്കുന്നത്. ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.ഗീത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ആർ.അജയകുമാർ, ഗ്രാമ പഞ്ചായത്ത് അംഗം പ്രസന്നകുമാരി, ജാക്ക് ഫ്രൂട്ട് പ്രമോഷൻ ഫെഡറേഷൻ പ്രസിഡന്റ് അടൂർ വിജയകുമാർ എന്നിവർ പങ്കെടുത്തു.

ചക്കയുടെയും കൂണിന്റെയും ജൈവ മൂല്യവും ഔഷധഗുണവും ഉൾക്കൊണ്ടുള്ള മൂല്യവർദ്ധിത ഉൽപ്പന്ന നിർമ്മാണ പരിശീലനം, വിവിധയിനം പ്ലാവിൻ തൈകൾ, മാവിൻതൈകൾ, കാർഷിക വിളകൾ എന്നിവ മേളയിൽ ലഭ്യമാണ്. പ്രവേശന സമയം രാവിലെ 9 മുതൽ രാത്രി 9 വരെ. 28 മേള അവസാനിക്കും.