 
പുനലൂർ: തെന്മല വാലി എസ്റ്റേറ്റിൽ ടാപ്പിംഗ് ചെയ്തു കൊണ്ടിരുന്ന തോട്ടം തൊഴിലാളിയെ കാട്ടു പന്നി കുത്തി ഗുരുതരമായി പരിക്കേൽപ്പിച്ചു. എസ്റ്റേറ്റിലെ അമ്പനാട് മിഡിൽ ഡിവിഷനിലെ ലയത്തിലെ താമസക്കാരനായ അന്തോണിക്കാണ് പരിക്കേറ്റത്. അന്തോണിയെ പുനലൂർ ഗവ.താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. എസ്റ്റേറ്റിൽ ടാപ്പിംഗ് ചെയ്തു കൊണ്ടിരുന്ന അന്തോണിയുടെ പിന്നിലൂടെ എത്തിയ ഒറ്റയാൻ കുത്തി മറിച്ചിട്ടു. വീണുപോയ തൊഴിലാളി കാട്ടു പന്നിയുമായി അര മണിക്കൂറോളം മൽപ്പിടുത്തമുണ്ടായി. ശരീസമാസകലം പരിക്കേറ്റ അന്തോണിയെ മറ്റ് തോട്ടം തൊഴിലാളികളാണ് ആശുപത്രിയിലെത്തിച്ചത്.