mayyanas-
മയ്യനാട് എൽ.ആർ.സി സെക്രട്ടറി എസ്.സുബിന്റെ കൈയിൽ നിന്നും ഗ്രാമപഞ്ചായത്ത് സെക്രട്ടറി സജീവ് മാമ്പറ പുസ്തകങ്ങളേറ്റ് വാങ്ങുന്നു.

മയ്യനാട്: ലിറ്റററി റിക്രിയേഷൻ ക്ലബ്ബ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ, മയ്യനാട് ഗ്രാമപഞ്ചായത്തിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഗേൾസ് ചിൽഡ്രൻസ് ഹോമിൽ ലിറ്റിൽ ലൈബ്രറി ഉദ്‌ഘാടനവും പഠനോപകരണ വിതരണവും നടന്നു. കുട്ടികളിൽ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ പുസ്തകങ്ങൾ എത്തിച്ചു നൽകുന്നതാണ് പദ്ധതി. കുട്ടികൾക്ക് പഠനാവശ്യത്തിനായി 100 നോട്ടുബുക്കുകളും മറ്റ് പഠനോപകരണങ്ങളും നൽകി. എൽ.ആർ.സി പ്രസിഡന്റ് കെ.ഷാജി ബാബു അദ്ധ്യക്ഷത വഹിച്ചു. മയ്യനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി സജീവ് മാമ്പറ പുസ്തകങ്ങൾ ഏറ്റുവാങ്ങി. എൽ.ആർ.സി സെക്രട്ടറി എസ്.സുബിൻ, പഞ്ചായത്ത് അസി.സെക്രട്ടറി ബാലനാരായണൻ, എൽ.ആർ.സി.ഭരണസമിതി അംഗങ്ങളായ ബി.ഡിക്‌സൺ, വി.സിന്ധു, രാജു കരുണാകരൻ, ലൈബ്രേറിയന്മാരായ വി.ചന്ദ്രൻ, എസ്.സുജിത എന്നിവർ പങ്കെടുത്തു.