t
പള്ളിമുക്കിൽ യൂത്ത് കോൺഗ്രസിന്റെ കൊടിമരങ്ങൾ നശിപ്പിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മാടൻടയിൽ സംഘടിപ്പിച്ച റോഡ് ഉപരോധം സംസ്ഥാന ജനറൽ സെക്രട്ടറി ആർ.എസ്. അബിൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: സംസ്ഥാന പൊലീസ് ഡി.വൈ.എഫ്.ഐയുടെ ബി ടീമായി മാറിയെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആർ.എസ്. അബിൻ ആരോപി​ച്ചു. പള്ളിമുക്കിൽ യൂത്ത് കോൺഗ്രസിന്റെ കൊടിമരങ്ങൾ നശിപ്പിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മാടൻടയിൽ സംഘടിപ്പിച്ച റോഡ് ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൊല്ലത്തെ പൊലീസിനെയും ഡി.വൈ.എഫ്.ഐ പ്രവർത്തകരെയും കണ്ടാൽ തിരിച്ചറിയാനാവാത്ത അവസ്ഥയാണിപ്പോൾ. നാടിന്റെ സമാധാനാന്തരീക്ഷം തകർക്കുന്ന ഡി.വൈ.എഫ്.ഐക്ക് പൊലീസ് ഓശാന പാടുകയാണ്. പള്ളിമുക്കിൽ ഡി.വൈ.എഫ്.ഐ ബോധപൂർവം അക്രമം സൃഷ്ടിക്കുകയായിരുന്നുവെന്നും അബിൻ പറഞ്ഞു. യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പിണയ്ക്കൽ ഫൈസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കുരുവിള ജോസഫ്, ജില്ലാ സെക്രട്ടറി പി.കെ. അനിൽകുമാർ, ഷാ സലിം, വിപിൻ വിക്രം, ബിനോയ് ഷാനൂർ, ആരോമൽ മുണ്ടയ്ക്കൽ, ഉനൈസ് പള്ളിമുക്ക്, അസൈൻ പള്ളിമുക്ക്, അയത്തിൽ ശ്രീകുമാർ, അഡ്വ. നഹാസ്, അമൽ ജോൺ ജോസഫ്, നജീം മുള്ളുവിള, അനസ് പള്ളിമുക്ക് തുടങ്ങിയവർ നേതൃത്വം നൽകി.