photo
ലെൻസ് ഫെഡ് കുന്നത്തൂർ താലൂക്ക് സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റും സംസ്ഥാന തുടർ വിദ്യാഭ്യാസ കമ്മിറ്റിയുടെ ചെയർമാനുമായ ജോൺ ലൂയിസ് ഉദ്ഘാടനം ചെയ്യുന്നു.

പോരുവഴി : ലെൻസ് ഫെഡ് കുന്നത്തൂർ താലൂക്ക് സമ്മേളനം ശാസ്താംകോട്ട വിജയാ കാസിലിൽ ലെൻസ് ഫെഡ് സംസ്ഥാന വൈസ് പ്രസിഡന്റും സംസ്ഥാന തുടർ വിദ്യാഭ്യാസ കമ്മിറ്റി ചെയർമാനുമായ ജോൺ ലൂയിസ് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് കെ. മണിക്കുട്ടൻ പിള്ള അദ്ധ്യക്ഷനായി. താലൂക്ക് സെക്രട്ടറി നൗഫൽ തോപ്പിൽ സ്വാഗതം പറഞ്ഞു.ലെൻസ് ഫെഡ്‌ കൊല്ലം ജില്ലാ പ്രസിഡന്റ്‌ ടി. ഗിരീഷ്കുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ജി. ജയരാജ്, ജില്ലാ ട്രഷറർ വിപിനൻ കെ. നായർ, സംസ്ഥാന സമിതി നേതാക്കളായ എസ്‌.രാജേന്ദ്രപ്രസാദ്‌, ബി.സുനിൽ, ജില്ലാ വൈസ്‌ പ്രസിഡന്റ്‌ എസ്‌.ബി. ബിനു,ജില്ലാ ജോയിന്റ്‌ സെക്രട്ടറി ഗണേശൻ,ജില്ല വനിതാ കൺവീനർ എസ്‌.ജെ.ഷീജ, താലൂക്ക്‌ ട്രഷറർ ഷീജാമോൾ, വൈസ് പ്രസിഡ്ന്റ്‌ മുഹമ്മദ്‌ റാഫി, താലൂക്ക്‌ ജോയിന്റ്‌ സെക്രട്ടറി അനസ്‌ തുടങ്ങിയവർ സംസാരിച്ചു. വിദ്യാഭ്യാസം , കല, കായികം എന്നിവയിൽ കഴിവ്‌ തെളിയിച്ച ലെൻസ്ഫെഡ്‌ അംഗങ്ങളെയും അവരുടെ കുടുംബാംഗങ്ങളെയും അനുമോദിച്ചു. സംഘടനാ സെക്ഷൻ ജില്ലാ സെക്രട്ടറി ജി. ജയരാജ് ഉദ്ഘാടനം ചെയ്തു. താലൂക്ക്‌ ഭാരവാഹികളായി നൗഫൽതോപ്പിൽ (പ്രസിഡന്റ്‌) കെ.പി. കേശവ്‌ (സെക്രട്ടറി) കെ.കെ.ഷീജാമോൾ ( ട്രഷറർ) ശശികുമാർ, ലതാകുമാരി (വൈസ്‌ പ്രസിഡന്റുമാർ) അനസ്‌ ചരുവിളയിൽ, ലിജാ ജോസ്‌ (ജോയിന്റ്‌ സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.