kunnathoor
ശാസ്താംകോട്ടയിൽ അപകടം സൃഷ്ടിച്ച കാർ

കുന്നത്തൂർ : ശാസ്താംകോട്ട പഴയ കോടതി മുക്കിൽ നിയന്ത്രണം വിട്ട കാ‌ർ ഇലക്ട്രിക് പോസ്റ്റ് ഇടിച്ചു തകർത്തു. ഇന്നലെ ഉച്ചയ്ക്ക് 2.30ഓടെ ആയിരുന്നു അപകടം. ശബരിമല തീർത്ഥാടനത്തിന് മടങ്ങുകയായിരുന്ന മനക്കര സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്ന് കരുതുന്നു. ആർക്കും കാര്യമായ പരിക്കില്ല.അപകടത്തെ തുടർന്ന് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് കെ.എസ്.ഇ.ബി അധികൃതർ എത്തിയാണ് തകർന്ന പോസ്റ്റ് നീക്കം ചെയ്‌ത് വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചത്.