 
കുണ്ടറ: കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലുണ്ടായ വളർച്ചയാണ് സംസ്ഥാനത്തെ ഒന്നാമതാക്കിയതെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. കിഴക്കേ കല്ലട കെ.പി.എസ്.പി.എം ഹയർസെക്കൻഡറി സ്കൂളിൽ നവീകരിച്ച സ്കൂൾ കെട്ടിടവും മുൻ എം.എൽ.എ സി.പി കരുണാകരൻപിള്ള സ്മാരക ലൈബ്രറി മന്ദിരവും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്കൂൾ മാനേജർ മഠത്തിൽ എം ഉണ്ണിക്കൃഷ്ണപിള്ള പതാക ഉയർത്തി. കിഴക്കേ കല്ലട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉമാദേവി അദ്ധ്യക്ഷത വഹിച്ചു. കൊല്ലം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡോ. പി.കെ. ഗോപൻ മുഖ്യപ്രഭാഷണം നടത്തി. കരിക്കുലം ജനറൽ എഡ്യൂക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ അനിൽകുമാർ, ടി.വി.എച്ച്.എസ്.സി കൊല്ലം മേഖല അസിസ്റ്റന്റ് ഡയറക്ടർ ഒ.എസ്. ചിത്ര ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ സുബിൻപോൾ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ എസ്. രാജേന്ദ്രൻ, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് അംഗം ഉഷാകുമാരി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മായാദേവി, ശ്രീരാഗ് മഠത്തിൽ,സജിലാൽ,അമ്പിളി ശങ്കർ തുടങ്ങിയവർ സംസാരിച്ചു.