swathy
സ്വതിശ്രീ

തേവലക്കര: നവവധു ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ പരാതി നൽകി. തേവലക്കര പാലയ്ക്കൽ തോട്ടുകര വീട്ടിൽ രാജേഷിന്റെയും ബീനയുടെയും മകൾ സ്വതി ശ്രീ (22) ആണ് മരിച്ചത്. ഇന്നലെ 11.45-ന് ഭർത്താവ് ശ്യാംലാലിന്റെ വീടായ ചവറ തോട്ടിനു വടക്ക് കോട്ടയിൽ വടക്കതിൽ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എന്നാൽ, ആത്മഹത്യ ചെയ്യേണ്ട ഒരു കാര്യവും സ്വതി ശ്രീക്ക് ഇല്ലായിരുന്നുവെന്നും സന്തോഷവതിയായിരുന്നുവെന്നും ബന്ധുക്കൾ ചവറ പൊലീസിൽ നൽകിയ പരാതിയിൽപറയുന്നു. സ്വാതി ശ്രീയുടെയും ശ്യാം ലാലിന്റെയും പ്രണയവിവാഹമായിരുന്നു. ആറു മാസം മുമ്പായിരുന്നു വിവാഹം. ചവറ പൊലീസ് കേസെടുത്തു