minister
. ഇളമാട് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നടന്ന കടാശ്വാസ വിതരണം മന്ത്രി ജെ.ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യുന്നു

ഓയൂർ: സംസ്ഥാനത്ത് കർഷക ആത്മഹത്യകൾ ഒഴിവാക്കുന്നതിനും കടക്കെണിയിൽ നിന്ന് കർഷകരെ സംരക്ഷിക്കുന്നതിനും സർക്കാർ പ്രതിജ്ഞാ ബദ്ധമാണെന്ന് മന്ത്രി ജെ.ചിഞ്ചു റാണിപറഞ്ഞു. ഇളമാട് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കാരാളികോണം കെ.കെ.എം.ജെ ആഡിറ്റോറിയത്തിൽ കടാശ്വാസ വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ബാങ്ക് പ്രസിഡൻ്റ് അഡ്വ.എം.സി.ബിനുകുമാർ അദ്ധ്യക്ഷത വഹിച്ചു.ജി.വിക്രമൻ സ്വാഗതം പറഞ്ഞു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാം കെ .ഡാനിയേൽ, കടാശ്വാസ കമ്മിഷൻ അംഗം വി.ചാമുണ്ണി, കെ.രാജഗോപാൽ എന്നിവർ മുഖ്യാതിഥികളായിരുന്നു. ബ്ലോക്ക് പ്രസിഡന്റ് ലതികാ വിദ്യാധരൻ, പഞ്ചായത്ത് പ്രസിഡന്റ് വാളിയോട് ജേക്കബ്‌,ഡി.രാജപ്പൻ നായർ, ജയന്തീ ദേവി ,കരിങ്ങന്നൂർ സുഷമ, പി.കെ.ബാലചന്ദ്രൻ, എസ്.അഷ്റഫ്, ബൈജു, രമ്യാ ചന്ദ്രൻ, കെ.ജോയി, എ.ജലജ എന്നിവർ സംസാരിച്ചു.