kanja
കാഞ്ഞാവെളി ജംഗ്ഷന് സമീപം സാമൂഹ്യവിരുദ്ധ‌ർ തകർത്ത കടമുറി

കൊല്ലം: തൃക്കരുവ കാഞ്ഞാവെളി ജംഗ്ഷന് സമീപം, വിധവയായ വയോധികയുടെ ഉടമസ്ഥതയിലുള്ള കടമുറി സാമൂഹ്യവിരുദ്ധർ തകർത്തു. കാഞ്ഞാവെളി പലകശ്ശേരി വീട്ടിൽ സാലമ്മയുടെ (80) കടയാണ് തകർത്തത്.

ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. കാഞ്ഞാവെളി പ്രാക്കുളം റോഡിൽ ബസ് സ്റ്റോപ്പിന് സമീപമുള്ള കടമുറിയുടെ ഒരു ഭാഗത്തെ ഭിത്തി പൂർണമായും ഇടിച്ചുതകർക്കുകയായിരുന്നു. കടമുറിയുടെ തൊട്ടടുത്ത് സാമൂഹ്യവിരുദ്ധർ പതിവായി തമ്പടിച്ച് ലഹരിവസ്തുക്കൾ വിൽക്കാറുണ്ട്. ഇവരാണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നു. സാലമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അഞ്ചാലുംമൂട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.