 
കടയ്ക്കൽ:കളഞ്ഞുകിട്ടിയ പണം ഉടമസ്ഥന് നൽകി സി. പി.എം പ്രവർത്തകർ മാതൃകയായി. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് കടയ്ക്കൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നിന്ന് സി. പി. എം മങ്കാട് ബ്രാഞ്ച് സെക്രട്ടറിയും ഡി. വൈ. എഫ്. ഐ കുമ്മിൾ മേഖലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ വി. എൽ. സതീഷിനും മങ്കാട് ബ്രാഞ്ച് കമ്മിറ്റി അംഗമായ സന്തോഷിനും റോഡിൽ നിന്ന് രണ്ട് കെട്ട് നോട്ടും ട്രഷറി പാസ്ബുക്ക് അടക്കമുള്ള രേഖകൾ കിട്ടിയത്. പണവും രേഖകളുമായി കടയ്ക്കൽ പൊലീസ് സ്റ്റേഷനിലെത്തിയ ഇവർ പൊലീസിന്റെയും സി.പി.എം പ്രവർത്തകരുടെയും സഹായത്തോടെ കുമ്മിൾ കൊണ്ടോടി പുള്ളിപ്പച്ച സ്വദേശിയെ കണ്ടെത്തി പണവും രേഖകളും തിരികെ ഏൽപ്പിക്കുകയായിരുന്നു.