ball

കരുനാഗപ്പള്ളി: നാലാമത് കൊല്ലം ജില്ലാ സബ് ജൂനിയർ ത്രോബോൾ ചാമ്പ്യൻ ഷിപ്പ് കരുനാഗപ്പള്ളി ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ നടന്നു. കരുനാഗപ്പള്ളി വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി സ്ഥിരം സമിതി അദ്ധ്യക്ഷ എൽ.ശ്രീലത ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം നാസിം അദ്ധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ്സ് മേരി ടി. അലക്‌സ് ,അനിൽ ആർ. പാലവിള ,ജെ.പി. ജയലാൽ, നൗഫിൻ എന്നിവർ സംസാരിച്ചു.

തുടർന്ന് നടന്ന മത്സരത്തിൽ 327 കായികതാരങ്ങൾ പങ്കെടുത്തു. ആൺകുട്ടികളുടെ വിഭാഗത്തിൽ കൊല്ലം സിറ്റി ത്രോബോൾ ക്ലബ് ഒന്നാം സ്ഥാനവും എൽ. വി. എച്ച്. എസ്. കടപ്പ ത്രോബോൾ അക്കാദമി രണ്ടാം സ്ഥാനവും ജി. വി .എച്ച്. എസ് കടക്കൽ മൂന്നാംസ്ഥാനവും കരസ്ഥമാക്കി. പെൺകുട്ടികളുടെ വിഭാഗത്തിൽ എൽ. വി. എച്ച്. എസ് കടപ്പ ത്രോബോൾ അക്കാഡമി ഒന്നാം സ്ഥാനവും ഗേൾസ് കരുനാഗപ്പള്ളി കോസ്‌മോസ് രണ്ടാം സ്ഥാനവും എം. എസ്. ജി. എച്ച്. എസ് റോയൽ മിലാദി മൈനാഗപ്പള്ളി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.സമാപന സമ്മേളനം കരുനാഗപ്പള്ളി നഗരസഭ ചെയർമാൻ കോട്ടയിൽ രാജു ഉദ്ഘാടനംചെയ്തു. അസോസിയേൻ സെക്രട്ടറി എസ്. സാബുജാൻ അദ്ധ്യക്ഷത വഹിച്ചു.സന്തോഷ് പി. തോമസ് , ഷിഹാബ് എസ്. പൈനുംമൂട് ,സിനോ പി. ബാബു, അനൂപ് എന്നിവർ സംസാരിച്ചു.